Kunjedathi (Kunjedathiye thanneyallo) by ONV

കുഞ്ഞേടത്തി - ഒ.എൻ.വി.

 

Malayalam Lyrics

കുഞ്ഞേടത്തിയെത്തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം
കുഞ്ഞേടത്തിയെത്തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം
പൊന്നേ പോലത്തെ നെറ്റിയിലുണ്ടല്ലോ മഞ്ഞൾ വരക്കുറി ചാന്തുപൊട്ടും
ഈറൻമുടിയിൽ എള്ളെണ്ണ മണം ചിലനേരമാ തുമ്പത്തൊരു പൂവും


കയ്യിലൊരറ്റ കുപ്പിവള മുഖം കണ്ടാൽ കാവിലെ ദേവി തന്നെ
മടിയിലിരുത്തീട്ടു മാറോട് ചേത്തിട്ടു മണി മണി പോലെ കഥപറയും
ആനേടെ മയിലിന്റെ ഒട്ടകത്തിന്റെയും ആരും കേൾക്കാത്ത കഥപറയും
കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം
ഉണ്ണിയ്ക്കെന്തിനുമേതിന്നും കുഞ്ഞേടത്തിയെ കൂട്ടുള്ളൂ കണ്ണിൽ കണ്ടതും കത്തിരിക്കായുമിതെന്താണെന്നുണ്ണീ ചോദിയ്ക്കും
കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം.
എന്തിന് പൂക്കൾ വിരിയുന്നുഉണ്ണിയെ കാണാൻ കൊതിച്ചിട്ട്
എന്തിന് തുമ്പികൾ പാറുന്നു ഉണ്ണിയെ കാട്ടികൊതിപ്പിയ്ക്കാൻ
അണ്ണാർക്കണ്ണനും മണ്ണുചുമന്നതും കുഞ്ഞിതത്ത പയറുവറുത്തതും
ആയർപെണ്ണിന്റെ പാൽക്കുടം തൂവിയോരായിരം തുമ്പപ്പൂമണ്ണിലുതിർന്നതും,
പാവം തെച്ചിയ്ക്ക് ചെങ്കണ്ണായതും പൂവൻ കുലച്ചതിൽ പൂന്തേനുറഞ്ഞതും
കാർമുകിൽ കാവടി തുള്ളിയുറഞ്ഞിട്ട് നീർപെയ്തുതാഴെ തളർന്നേ വീണതും,
നക്ഷത്ര പാടത്ത് കൊയ്ത്തിന്നാരോ പുത്തൻ പൊന്നരിവാളുമായ് വന്നതും,
പയ്യെ പയ്യെ പകൽകിളി കൂടുവിട്ടയ്യയ്യ വെള്ളി തൂവൽ കുടഞ്ഞതും
കാക്കയിരുന്നു വിരുന്നു വിളിച്ചതും കാക്കേടെ കൂട്ടിൽ കുയിൽ മുട്ടയിട്ടതും
ഈച്ചയും പൂച്ചയും കഞ്ഞിവെച്ചിട്ടതിൽ ഈച്ച മരിച്ചതും പൂച്ചകുടിച്ചതും
ഉച്ചവെയിലെങ്ങോ വെള്ളം കുടിയ്ക്കാൻ പെട്ടന്നുപോയി തിരികെ വരുന്നതും
കുഞ്ഞേടത്തി പറഞ്ഞു കൊടുക്കുമ്പോൾ ഉണ്ണിയ്ക്കത്ഭുതമാഹ്ലാദം
ഒക്കത്തെടുത്തു നടന്നു കുഞ്ഞേടത്തി ഒക്കെയുമുണ്ണിയെ കാട്ടുന്നു ഒക്കെയുമുണ്ണിയെ കാട്ടുന്നു
ഒരുനാളങ്ങനെ പുഴകണ്ടു കുഞ്ഞു തിരകളതിന്മാറിൽ ആടുന്നു
പാൽനുരകളതിന്മാറിലുതിരുന്നു തിരു തകൃതിയിലെങ്ങോ പായുന്നു
കുടിവെച്ച മലയുടെ താഴ്വാരത്തിന്നടിവെച്ചടിവെച്ചു വരികയത്രെ..
മക്കൾ വാഴുന്നിടം കാണാനക്കൊച്ചു മക്കളെ കാണാൻ വരികയത്രേ
ഏതാണാമക്കളെന്നുണ്ണി ചോദിയ്ക്കെ കുഞ്ഞേടത്തിതൻ മുഖം വാടുന്നു
തെല്ലിടെ പോകെ പറയുന്നു പുഴയ്ക്കെല്ലാരുമെല്ലാരും മക്കളാണ്
നമ്മളും നമ്മളും വിസ്മയമാർന്നുണ്ണി അമ്മയെ വിടർകണ്ണാൽ കാണുന്നു അമ്മയെ വിടർകണ്ണാൽ കാണുന്നു
കുഞ്ഞിത്തിരകളെ കയ്യിലെടുത്തിട്ടൂഞ്ഞാലാട്ടുന്നൊരമ്മ
ഉള്ളംകയ്യുമടക്കുനിവർത്തീട്ടുമ്മകൊടുത്തിട്ടുയിരുകുളിർത്തിട്ടു
ണ്ണിയുറങ്ങുന്നു താരാട്ടു പാടുന്ന കുഞ്ഞേടത്തിയെ പോലെ അമ്മയുമിങ്ങനെ യിങ്ങനെയാണോ
കുഞ്ഞേടുത്തിതൻ കയ്യിൽപിടിച്ചു കൊണ്ടുണ്ണി പുഴയിലിറങ്ങുന്നു
അത്തെളിനീറ്റി ലാന്നാദ്യം തൊട്ടപ്പോൾ ഇക്കിളി തേൻ കുളിർ മെയ്യാകെ
ഇത്തിരി കുറുവര വൃത്തങ്ങൾ നീറ്റിൽ പൊട്ടിവിരിയുന്നു മായുന്നു..
മീതെ തൊട്ടു തൊടാതെ പറന്നുപോം ഏതോ പക്ഷിയെ കാണുന്നു
താഴെയൊരു തള്ള മീനുണ്ടതിൻ പിമ്പേ താളത്തിൽ തത്തുന്നു കുഞ്ഞുങ്ങൾ
പുഴയിലിറങ്ങുവാൻ മോഹമായുണ്ണിയ്ക്ക് പുഴയിൽ നീന്തി കുളിയ്ക്കേണം
പുഴയെകെട്ടിപ്പിടിച്ചുകിടന്നമ്മകുളിരിൽ മുങ്ങിയുറങ്ങേണം
കുഞ്ഞേടത്തി വിലക്കുമ്പോഴാകുഞ്ഞുമിഴികൾ നിറയുന്നു
കൈയ്ക്കു പിടിച്ചു കരയ്ക്കു കയറ്റി കൈകാൽ തോർത്തിച്ചെടുത്തു നടക്കേ
അരുതരുതുണ്ണീ എന്നല്ലാതൊന്നും ഉയിരാടീലന്നു കുഞ്ഞേടത്തി
ഉണ്ണിക്കിനാവിലും പിന്നെപലകുറി കുഞ്ഞേടത്തിതൻ കൈയ്ക്കുപിടിച്ചും
ചെന്നുപുഴയിയിലെന്നാലുമിറങ്ങി ചെല്ലാനായില്ലാഴത്തിൽ
ഉണ്ണിയ്ക്കെന്നാലും പിണക്കമില്ല കുഞ്ഞേടത്തി വെറും പാവം
ആകെ തളർന്നു കിടക്കും തന്നച്ഛനെ ആരെ താങ്ങുന്നു കുഞ്ഞേടത്തി
ഓണം വിഷുവിനും ആണ്ടിലിരുകുറി ഓടിവന്നോടിപ്പോം വല്ല്യേട്ടൻ
കള്ളനെപ്പോലെ പതുങ്ങിക്കടന്നുവന്നുള്ളതു വല്ലതും വാരിക്കഴിച്ചുപോം
രണ്ടാമത്തേട്ടനെ കണ്ടെന്നതാരോടും മിണ്ടരുതെന്നോതും കുഞ്ഞേടത്തി
ഒറ്റയ്ക്കടപ്പിൽ തീയൂതുന്നു വെയ്ക്കുന്നു ഒക്കെയറിയുവാനുണ്ണിമാത്രം ഒക്കെയറിയുവാനുണ്ണിമാത്രം
ഒറ്റയ്ക്കിരുന്നു കരയുമ്പോൾ അക്കണ്ണീരൊപ്പുവാനുണ്ടൊരാൾ ഉണ്ണിമാത്രം
എന്തേ കുഞ്ഞേടത്തിയിത്രയോർക്കാൻ എന്തേ ഓർത്തു മിഴിനിറയ്ക്കാൻ
ഒന്നുമറിയില്ലിയുണ്ണിയ്ക്കെങ്കിലും ഒന്നറിയാം പാവം കുഞ്ഞേടത്തി
അക്കൈ മുറുകെ പിടിച്ചുകൊണ്ടേ പുഴ വക്കത്തു ചെന്നങ്ങുനിൽക്കുമ്പോൾ
ഒന്നാപുഴയിലിറങ്ങിക്കുളിയ്ക്കുവാൻ ഉണ്ണിയ്ക്ക് പൂതി വളരുന്നു
അരുതരുതെന്നു വിലയ്ക്കുകയല്ലാതെ ഉരിയാടീലൊന്നും കുഞ്ഞേടത്തി
എന്നാലൊരുരാത്രി ഉണ്ണിയുമച്ഛനും ഒന്നുമറിയാതുറങ്ങുമ്പോൾ
എന്തിനാ പുഴയുടെ ആഴത്തിൽ കുഞ്ഞേടത്തി ഒറ്റയ്ക്കിറങ്ങിപ്പോയി
ഉണ്ണിയെ കൂടാതെ കൂട്ടുവിളിയ്ക്കാതെ കുഞ്ഞേടത്തി ഇറങ്ങിപ്പോയി
അച്ഛൻ കട്ടിലിലുണരാതുറങ്ങുന്നു മുറ്റത്താളുകൾ കൂടുന്നു
ഒന്നുമറിയാതെ ഉണ്ണിമിഴിയ്ക്കുമ്പോൾ ഒന്നുണ്ടു കാതിൽ കേൾക്കുന്നു
കുഞ്ഞേടത്തിതൻ കുഞ്ഞിവയറ്റിലൊരുണ്ണിയുണ്ടായിരുന്നെന്നോ
കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നാലുമേറെയിഷ്ടം
കുഞ്ഞേടത്തിയെ തന്നെയല്ലോ ഉണ്ണിയ്ക്കെന്നെന്നുമേറെയിഷ്ടം

English Transliteration


Kunjedathiye thanneyallo unnikkennennum ereyishtam
ponne polathe nettiyilundallo  manjalvarakkuri chandhupottum
eeran mudiyil ellenna manam chila nerama thumpathoru poovum
Kaiyilorotta kuppivala mukham kandal kaavile devi thanne
Madiyilirutheettu maarodu cherthittu mani mani pole ktha parayum
aanede, mayilinte, ottakathinteyum aarum kelkkatha katha parayum
Kunjedathiye thnneyallo unnikkennennum ere ishtam
Unnikenthinum ethinnum kunjedathiye koottulloo
kannil kandathum kathirikkayumithenthanennunny chodikkum
Kunjedathi paranju kodukkumpol unnikkathbhutham ahladam
Enthinee pookkal viriyunnu unniye kaanaan kothichittu
enthine thumbikal paarunnu unniye kaati kothippikkaan
Annarkkannanum mannu chumannathum Kunji thatha payaruvaruththathum
Ayar penninte paalkudam thooviorayiram thumbappoo manniluthirnnathum
paavam thechikku chenkannayathum poovan kulachathil poonthenuranjathum
karmukil kaavadi thulliyulanjittu neerpeythu thaazhe thalarnu veenathum
Paadathu koithinnaro puthen ponnarivaalumai vannathum
payye payye pakalkili koodu vittayyayya vellithooval kudanjathum
kaakka irunnu virunnu vilichathum kakkede koottil kuyil mutta ittathum
eechayum poochayum kanji vechittathil eecha marichathum poocha kudichathum
uchaveyilengo vellam kudikkan prttennu poyi thirike varunnathum
kunledathi paranju kodukkumpol unnikkathbhutham aahladam
Okketheduthu nadannu kunjedathi okkeyumunniye kaattunnu
Orunaalangane puzha kandu kunju thirakalathinmarilaadunnu
paal nurakalathinmeluthirunnu  thiruthakruthiyilengo paayunnu
Kudi vecha malayude thazvaratheennadivechadivechu varikayathre
Makkal vazhunnidam kanaanakochu makkale kaanaan varikayathre
Ethanamakkalennunni chodikke kunjedathithan mukham vaadunnu
Thellida poke parayunnu puzhakkellarumellarum makkalanu
Nammalum  Nammalum vismayamarnnunni ammaye vidarkannal kaanunnu
Kunjithirakale kaiyileduthittoonjalattunnoramma
Ullam kaiyumadakku nivarthittumma koduthittu uyirukuliruthittumma urangum
tharattu padunna kunjedathiye pole ammayum ingane ingane aanno
Kunjedathi than kaiyil pidichu kondu unni puzhayilirangunnu
Athelineetilannadyam thottappol ikkili thenkulir meyyake
Ithirikkkuruvara vruthangal neettil potti viriyunnu mayunnu
Meethe thottu thodathe parannupom etho pakshiye kanunnu
thazheyoru thalla meenundathinpinpe thalathil thathunnu kunjungal
Puzhayiliranguvan mohamayunnikku puzhayil neenthi kulikkenam
Puzhayekettipidichu kidannammakuliril mungi yurangenam
Kunjedathi vilakkumbol aakunjumizhikal nirayunnu kunjumizhikal nirayunnu
Kaikku pidichu karakku kayatti kaikal thorthicheduthu nadakke
arutharuthunni ennallathonnum uriyadiyillannu kunjedathi
Unnikkinavilum pinne pala kuri kunjedathi than kaikku pidichum
chennu puzhayilumennalirangichellanayillaazhathil
Unnikkennalum pinakkamilla kunjedathi verum paavam
aake thalarnnukidakkum thannachane aare thangunnu kunjedathi
Onam vishuvinum aandilirukuri odivannodippom vallyettan
kallaneppole pathungikdannavannullathu vallathum vaarukkazhichupom
Randamathettane kandennatharodum mindaruthennnothum  kunjedathi
Ottakkaduppil theeyoothunnu vekkunnu okkey ariyuvan unni maathram
okkey ariyuvan unni maathram
Ottakkirunnu karayumbol akkannuneeroppuvaan undoral unnimaathram
Enthe kunjedathi ithrayorkkaan enthe orthu mizhi nirakkaan
onnumariyillee unnikkenkilum onnariyam paavam kunjedathi
akkai muruke pidichu konde puzha vakkath chennnangu nilkkumpol
onnapuzhayilirangikkulikkuvaan unnikku poothi valarunnu
Arutharuthennu vilakkukayallathe  uriyadiyillonnum kunjedathi
Ennaloru rathri unniyumachanum  onnumariyaturangumbol
Enthina puzhayude aazhathil kunjedathi ottakkirangippoyi
Unniye koodaathe koottu vilikkathe kunjedathi irangippoi
Achan kattilil unarathurangunnu mutta thaalukal koodunnu
Onnum ariyathe unni mizhikkumpol onnundu kaathil kelkkunnu
kunjedathi than kunji vayattilorunniyundaayirunnennu
Kunjedathiye thanneyallo unnikkennalum ereyishtam
Kunjedathiye thanneyallo unnikkennennum ereyishtam.